Monday, 15 June 2015

എന്റെ ചിന്തകൾ... 

ഈ മതേതര രാജ്യത്ത് പുരുഷനും സ്ത്രീയും അവർക്ക് ചേരുന്ന ജീവിത പങ്കാളിയെ കണ്ടു പിടിച്ചു വിവാഹം കഴിച്ചു സുഖമായി ജീവിക്കട്ടെ ...



എസ്. എൻ. ഡി. പി. ഒരു മത സംഘടന അല്ല അത് മനസിലാക്കു ബിഷപ് മാർ മാത്യു ആനിക്കുഴിക്കാട്ടിൽ
....., ശ്രീ നാരായണ ഗുരു ദർശനങ്ങളിൽ വിശ്വസിക്കുന്ന ആർക്കും അതിൽ  അംഗം ആകാം .. അതിനു മത മാറുകയോ ജാതി മാറുകയോ ഒന്നും വേണ്ട .... ഇന്ന് കേരളത്തിൽ ഏറ്റവും മത സഹിഷ്ണതയോടെ കഴിയുന്ന ഒരു സമൂഹമാണ് അത് ... മറ്റു ഏതെങ്കിലും മതത്തിൽ നിന്ന് ആരെങ്കിലും ക്രിസ്ത്യൻ മതത്തിൽ നിന്ന് ഒരാളെ കല്യാണം കഴിക്കാൻ ആഗ്രഹിച്ചാൽ അവരെ മതം മാറ്റി മാമോദിസ മുക്കിയത്തിനു ശേഷം മാത്രമേ നിങ്ങൾ കല്യാണം കഴിപ്പിക്കുക ഉള്ളു... അത് പോലെ തന്നെ മുസ്ലിം മതത്തിൽ ആണെങ്കിലും അവരുടെ മതത്തിൽ ചേർത്തതിനു ശേഷം മാത്രമേ കല്യാണം കഴിപ്പിച്ചു കൊടുക്കുക ഉള്ളു ....., പക്ഷെ ഈ സമൂഹം അഥവാ എസ്. എൻ. ഡി. പി. യിൽ അങ്ങനെ മതം മാറ്റുന്നതായിട്ടു അറിവില്ല...., വിശ്വാസികൾക്ക് പള്ളിയിലോ അമ്പലത്തിലോ മോസ്കിലോ എവിടെ വേണെങ്കിലും പോകാം.. മോക്ഷം കിട്ടാൻ മതം മാറേണ്ടതില്ല എന്നാ ചിന്താ ഗതിക്കാര് ആണവർ. നിങ്ങളുടെ അടുത്തെവിടെ എങ്കിലും എസ്. എൻ. ഡി. പി. ഓഫീസുകൾ ഉണ്ടെങ്കിൽ അന്വഷിച്ച് നോക്കാം ആരെങ്കിലും മതം മാറിയിട്ടാണോ അവരെ വിവാഹം കഴിച്ചത് എന്ന് ...!

പിന്നെ ഇന്ത്യ പോലുള്ള ഈ മതേതര രാജ്യത്ത് പുരുഷനും സ്ത്രീയും അവർക്ക് ചേരുന്ന  ജീവിത പങ്കാളിയെ കണ്ടു പിടിച്ചു വിവാഹം കഴിച്ചു സുഖമായി ജീവിക്കട്ടെ ... നിങ്ങളെ പോലുള്ള ഇടുങ്ങിയ ചിന്താഗതി ഉള്ള വിവരം കേട്ട മത മൌലികവാദികൾ  ആവശ്യമില്ലാത്ത കാര്യങ്ങൾ പറഞ്ഞു മനുഷ്യരുടെ ഇടയിൽ ഭിന്നത ഉണ്ടാക്കരുത്...
ഇനി ഈ മത പരമായ ഭിന്നിപ്പ് മാറണമെങ്കിൽ മനുഷ്യ രാശിക്ക് മുഴുവനായും ഒരു പൊതു ശത്രു ഉണ്ടാവേണ്ടി ഇരിക്കുന്നു. അത് ഒരു മഹാമാരി ആയിട്ടോ, ഒരു പ്രകൃതി ദുരന്തമായിട്ടോ, അല്ലെങ്കിൽ ഒരു മഹാ രോഗമായിട്ടോ , മരുന്നില്ലാത്ത ഏതെങ്കിലും പടർച്ച വ്യാധി ആയിട്ടോ സംഭവിക്കണം ...., അതിൽ ജാതി മത ഭേദം ഇല്ലാതെ പണക്കാരനു പാവ പെട്ടവനും എന്നില്ലാതെ  സകലരും പെട്ട് കഷ്ടപ്പെടണം അപ്പോളെ ഇനി മനുഷ്യൻ മതങ്ങളുടെ കേട്ട് പൊട്ടിച്ചു പുറത്തു വരിക ഉള്ളൂ...

ഈ ഇരുപത്തി ഒന്നാം നൂറ്റാണ്ടിലും മനുഷ്യ നിർമിതങ്ങളായ ഈ പുസ്തകങ്ങളുടെയും ഇതിൽ പറഞ്ഞിരിക്കുന്ന കഥകളുടെയും പുറകെ പോകുന്നവർ ഉണ്ടെന്നുള്ളതാണ് കഷ്ടം ....,നാലായിരം വര്ഷങ്ങള്ക്ക് മുൻപ് എഴുതിയ ഹിന്ദു പുരാണങ്ങളും രണ്ടായിരം വര്ഷം മുൻപ് എഴുതിയ ബൈബിളും ആയിരത്തി നാനൂറു വർഷങ്ങൾ മുൻപ് എഴുതിയ ഖുറാനും അന്നത്തെ ജനങ്ങളെ ഭയപ്പെടുത്തി തങ്ങളുടെ വരുതിയിൽ ആക്കാൻ വേണ്ടി മാത്രമാണ് .....
ഭൂമി സൂര്യനെ ചുറ്റുന്നു എന്ന് പറഞ്ഞതിനാണ്  ദൂരദർശനി  (Telescope ) കണ്ടു പിടിച്ച ഗലീലിയോ എന്നാ മഹാനായ ശാസ്ത്രന്ജനെ വിഷം കൊടുത്തു കൊല്ലാൻ ഉത്തരവിട്ട പോപിന്റെ പിൻ തലമുറക്കാരൻ ആണ് ഇവർ.., അന്നത്തെ വിശ്വാസം അനുസരിച്ച് ഭൂമി പരന്നതും കടലിൽപൊങ്ങി കിടക്കുന്നതും ആയിരുന്നു. കടലിലൂടെ കുറെ ദൂരം പിന്നിട്ടാൽ അഗാതമായ കുഴിയിലേക്ക് വീഴും എന്നായിരുന്നു അവർ പറഞ്ഞു പഠിപ്പിച്ചിരുന്നത്... സൂര്യനും നക്ഷത്രങ്ങളും ചന്ദ്രനും മറ്റും ഭൂമിയെ ചുറ്റുന്നു എന്നാണ് അവരുടെ സങ്കല്പം... എന്നാൽ ശാസ്ത്രം വളർന്നപ്പോൾ മനുഷ്യർക്ക്‌ വിദ്യാഭ്യാസം ലഭിച്ചപ്പോൾ ഇവ എല്ലാം തെറ്റാണ് എന്ന് തെളിയിക്ക പെട്ടിരിക്കുന്നു... എങ്കിലും ഇവ തെല്ലും വിശ്വസിക്കാതെ , വിശ്വസിച്ചാലും മറ്റുള്ളവരെ അല്ലെങ്കിൽ തന്റെ അണികളെ തെറ്റായ കാര്യങ്ങൾ പറഞ്ഞു പഠിപ്പിക്കാൻ അവർ മത്സരിക്കുന്നു...

ഒന്നിച്ചു കളിച്ചു വളരേണ്ട കുഞ്ഞു മനസുകളിൽ യാതൊരു ഉളുപ്പും ഇല്ലാതെ വിഷം കുത്തിവക്കുന്നു.. അവർ വളർന്നു വരുന്നത് തന്നെ ഹിന്ദുവും മുസ്ലിമും ക്രിസ്ത്യനും അവയിലെ ജാതി ഉപ ജാതികൾ ആയിട്ടാണ് , അങ്ങനെ ചെറുപ്പത്തിൽ തന്നെ അവരിൽ ഒരു വേർതിരിവ് അവർ ഉണ്ടാക്കാൻ ശ്രമിക്കുന്നു ... ഇത് മനുഷ്യ കുലത്തിനു തന്നെ ആപത്താവും.... മത മേലാലാൻമാർ  മനുഷ്യരെ ഒന്നിപ്പിക്കാൻ ആണ് നോക്കേണ്ടത് അല്ലാതെ അവരെ ഭിന്നിപ്പിക്കാൻ അല്ല നോക്കേണ്ടത്...

Sunday, 27 September 2009

ഏഴു തിന്മകള്‍

ഏഴു തിന്മകള്‍

മഹാത്മാ ഗാന്ധിജി സത്യന്വാഷനങ്ങളിലൂടെ കണ്ടെത്തിയ സമൂഹത്തിലെ മൂല്യച്ചുതിക്ക് കാരണമായ ഏഴു തിന്മകള്‍ .......

1. തത്വബോധമില്ലാത്ത രാഷ്ട്രീയം .

2. ജോലി ചെയ്യാതെ നേടുന്ന സമ്പത്ത് .

3. ന്യായദീക്ഷയില്ലാത്ത കച്ചവടം .

4. സ്വഭാവശുദ്ധി പ്രദാനം ചെയ്യാത്ത വിദ്യാഭ്യാസം .

5. മനസക്ഷിയില്ലാത്ത സുഖലോലുപത .

6. മാനുഷിക മുഖമില്ലാത്ത ശാസ്ത്രം.

7. ത്യാഗ ചിന്തയില്ലാത്ത ആരാധന .






Saturday, 13 June 2009

സ്നേഹം

സ്നേഹം വെറും ഒരു സാങ്കല്‍പികം മാത്രം .ഒരാളെ കാണുമ്പോള്‍ തോന്നുന്ന സ്നേഹം വെറും ഇല്ലായ്മയാണ് .... ബാഹ്യമായ സൗന്ദര്യത്തെ ആണ് സ്നേഹിക്കുന്നത് .. അല്ലാതെ സ്നേഹിക്കുന്നവര്‍ എത്രപേര്‍ ............ ആരും ആരെയും മനസിലാക്കുനില്ല .... എല്ലാവരും സ്നേഹിക്കും അവസാനം അവരവര്‍ അവരുടെ സ്വന്തം താല്പര്യങ്ങള്‍ക്കനുസരിച്ചു ചിന്ത മാറ്റും. അപ്പോള്‍ സ്നേഹം അവിടെ ശൂന്യം ...... അന്തകാരം ഉണ്ടെങ്കില്‍ അവിടെ നേരിയ പ്രകാശവും കാണും .....................
ചിരിക്കുമ്പോള്‍ കൂടെ ചിരിക്കാന്‍ അല്ലാവരും കാണും ........പക്ഷെ
കരയുമ്പോള്‍ ഒറ്റെയ്ക്ക് മാത്രെമേ കാണു...അതാണ് ഈ തലമുറയുടെ പ്രത്യേകത ...
ചില പ്രണയങ്ങള്‍ നല്ലത് പോലെ പുഷ്പിക്കും ... ചിലത് ഒരു കനലായി നെന്ചില്‍ കിടക്കും .................
അതുകൊണ്ട് ഓര്‍ക്കുക പ്രണയിക്കുമ്പോള്‍ ................വേണമോ ??? വേണ്ടയോ??????????

ഈ പാവപ്പെട്ട കോടീശ്വരനെ സഹായിക്കണമെന്ന് അപേക്ഷിക്കു്നനു

നിങ്ങളുടെ സഹായം പ്രതീക്ഷിക്കുന്നു..
പ്രിയപ്പെട്ട സഹോദരീസഹോദരന്‍മാരെ..
5മാസത്തോളമായി എന്‍റെ മെഴ്സിഡസ് benzന്‍റെ മുമ്പിലത്തെ ടയര്‍ പങ്ക്ചര്‍ ആയിട്ട്.
അത് മൂലം എന്‍റെ രാജകീയ പ്രൌഠിയൊക്കെ നഷ്ട്ടപ്പെട്ടിരിക്കുന്നു.ഇപ്പോള്‍ വെറും മാരുതി Altoയുമെടുത്താണ് ഞാന്‍ പുറത്തിറങ്ങാറ് .
സാമ്പത്തികമായി വളരെ തളര്‍ന്നതിനാല്‍ എ‍ന്‍റെ കമ്പ്യൂട്ടറിന്‍റെ 2gb RAM മാറ്റിയിട്ട്
4gb RAM ഇടാനും കഴിയുന്നില്ല.ദിവസവും മട്ടന്‍ ബിരിയണി തിന്നിട്ട് വായയുടെ
ടെയിസ്റ്റൊക്കെ പോയിരിക്കുന്നു..ചിക്കന്‍ 65ഒക്കെ തിന്ന കാലം മറന്നു.
ഇന്നലെ ഒരു പനി വന്നപ്പോള്‍ നാട്ടിലെ ആശുപത്രിയില്‍ കാണിക്കേന്ടി വന്നു.
ഒരു ജലദോഷം വന്നാല്‍ പൊലും അമേരിക്കയിലോ ജപ്പാനിലോ ഒക്കെ പോയി ഡോക്റ്ററെ കാണാറുള്ള എനിക്ക് ഇതൊന്നും സഹിക്കാന്‍ കഴിയുന്നില്ല.
നിങ്ങള്‍ ഓരോരുത്തരും ചുരുങ്ങിയത് ഒരു ലക്ഷമെന്കിലും തന്ന് എന്നെ
ഈ പാവപ്പെട്ട കോടീശ്വരനെ സഹായിക്കണമെന്ന് അപേക്ഷിക്കു്നനു,

ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍

ലഞ്ച് ബാഗില്‍ ലഞ്ച് കൊണ്ടു പോകാന്‍ പറ്റും
പക്ഷേ സ്കൂള്‍ ബാഗില്‍ സ്കൂള്‍ കൊണ്ടു പോകാന്‍ പറ്റുമോ?


ഓട്ടോ ഡ്രൈവര്‍ ആയാല്‍ ഓട്ടോ ഓടിക്കാന്‍ പറ്റും
പക്ഷേ സ്ക്രൂ ഡ്രൈവര്‍ ആയാല്‍ സ്ക്രൂ ഓടിക്കാന്‍ പറ്റുമോ ?


ഇഡലി പൊടി കൊണ്ടു ഇഡലി ഉണ്ടാക്കാം
എന്നാല്‍ മൂക്കു പൊടി കൊണ്ടു മൂക്ക് ഉണ്ടാക്കാന്‍ പറ്റുമോ?


എഞ്ചിനീയറിംഗ് കോളേജില്‍ പഠിച്ചാല്‍ എഞ്ചിനീയര്‍ ആകാം
എന്നാല്‍ പ്രസിഡന്‍സി കോളേജില്‍ പഠിച്ചാല്‍ പ്രസിഡന്‍റ് ആകാന്‍ പറ്റുമോ?


തെങ്ങില്‍ നിന്നും തേങ്ങ വീഴും
മാവില്‍ നിന്നും മാങ്ങ വീഴും
പ്ലാവില്‍ നിന്നും പ്ലാങ്ങ എന്താ വീഴാത്തത് ?


നമ്മള്‍ കടയില്‍ പോയി 501 ബാര്‍ സോപ്പ് വാങ്ങിക്കുന്പോള്‍ കടക്കാരന്‍ നമുക്ക് ഒരു സോപ്പ് മാത്രം തരും
ബാക്കി 500 സോപ്പ് എവിടേ പോയെന്നു ആരെങ്കിലും ചിന്തിക്കാറുണ്ടോ?


കുട്ടിക്കൂറ പൗഡര്‍ ഇടുന്പോള്‍ അതിന്‍റെ അമ്മക്കൂറയും അച്ചന്‍ കൂറയും എവിടേ എന്നു അന്വേഷിക്കാറുണ്ടോ ?
പാവം കൂറ


ബസ് സ്റ്റോപ്പിന്‍റെ അടുത്ത് വെയ്റ്റ് ചെയ്താല്‍ ‍ ബസ് വരും
ഫുള്‍ സ്റ്റോപ്പിന്‍റെ അടുത്ത് വെയ്റ്റ് ചെയ്താല്‍ ഒരു ഫുള്‍ വരുമോ ?

സൌഹൃദം

സൌഹൃദം...................................................................
ഒരിക്കലും വറ്റാത്ത സ്നേഹത്തിന്റെ നീരുറവയാണ്.അത് കൊടുക്കാനും
പകരാനും കഴിയുകയെന്നത് ജീവിത സൌഭാഗ്യവും.
നമ്മുടെ സുഖ-ദുഖങ്ങളില്‍ പങ്കാളിയാവുന്ന
ഒരു നല്ല സുഹൃത്തിന്റെ സാമീപ്യവും സാന്നിധ്യവും
ജീവിതത്തില്‍ ഒരു കുളിര്‍മഴയുടെ ആസ്വാദ്യത നല്‍കും.
സൌഹൃദത്തിന്റെ തണല്‍മരങ്ങളില്‍
ഇനിയുമൊട്ടേറെ ഇലകള്‍
തളിര്‍ക്കുകയും കായ്ക്കുകയും ചെയ്യട്ടെ.............
കഴിഞ്ഞു പോകുന്ന ഓരോ നിമിഷവും ഓര്‍‌മ്മകളാണ്...
പിന്നിടുന്ന ഓരോ നിമിഷവും സുഖമുള്ള ഓര്‍‌മ്മകളായിരിക്കട്ടെ.......
വഴിവക്കിലെ മരത്തില്‍ നിന്നും പൊഴിയുന്ന ഓരോ ഇലയും നോക്കിനില്‍ക്കെ മനസ്സിലോടിയെത്തിയത് ഹൃദയത്തിന്റെ കോണിലെങ്ങോ മയങ്ങിക്കിടക്കുന്ന സുഹൃത്തുക്കളെയാണ്. എന്റെ ജീവിതത്തിലൂടെ കടന്നുപോയ ഒരുപാട് സുഹൃത്തുക്കള്‍...
വിദ്യാഭ്യാസമായിട്ടും ജോലിയായിട്ടും മറ്റുമൊക്കെ അകലങ്ങളിലേക്കു പോകേണ്ടിവന്നവര്‍...
ഒരു ഫോണ്‍ സംഭാഷണത്തിലും ആശംസാകാര്‍ഡുകളിലുമൊക്കെയായി ഒതുങ്ങുന്നവര്‍...
പിന്നെയും വന്നു പുതിയ കൂട്ടുകാര്‍... തിരക്കിനിടയില്‍ സംസാരിക്കാന്‍ കഴിയാതെയും, വിളിക്കാന്‍ ശ്രമിക്കാതെയും അകന്നുപോയവര്‍...
ഇലകള്‍ പൊഴിയും പോലെ...
ഇല പൊഴിയും പോലെ ജീവിതത്തില്‍ നിന്നും പൊഴിഞ്ഞുപോവുകയല്ലെ...................
കാലവും ദൂരവും ജീവിതസാഹചര്യങ്ങളും നമ്മളെ വേ൪പെടുത്താ൯ ശ്രമിക്കുമ്പോളും
അതിനെയെല്ലാം അതിജീവിച്ച് നമ്മുടെ സൗഹൃദം മായാതെ മങ്ങാതെ നിലനില്ക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു
സുഹൃത്തുക്കളായി തുടരാം................
കഴിഞ്ഞു പോകുന്ന ഓര്‍മ്മകള്‍ നമുക്കായി തിരിച്ചുവരില്ലെന്നാലും ചില മുഘങ്ങള്‍ ഒരോര്‍മയായ് നമ്മുടെ മനസ്സില്‍ നിലനില്‍കും.ആ ഒരു ഓര്‍മയായ്‌ നിന്നില്‍ എന്നും ഞാനുണ്ടാകും എന്ന വിശ്വാസത്തോടെ
എന്‍റെ മനസാകും പുസ്തക താളുകള്‍ നിനകായ് ഞാന്‍ തുറന്നു
വക്കുന്നു നിനകെഴുതം എന്തും .....