എന്റെ ചിന്തകൾ...
Monday, 15 June 2015
ഈ മതേതര രാജ്യത്ത് പുരുഷനും സ്ത്രീയും അവർക്ക് ചേരുന്ന ജീവിത പങ്കാളിയെ കണ്ടു പിടിച്ചു വിവാഹം കഴിച്ചു സുഖമായി ജീവിക്കട്ടെ ...
എസ്. എൻ. ഡി. പി. ഒരു മത സംഘടന അല്ല അത് മനസിലാക്കു ബിഷപ് മാർ മാത്യു ആനിക്കുഴിക്കാട്ടിൽ
....., ശ്രീ നാരായണ ഗുരു ദർശനങ്ങളിൽ വിശ്വസിക്കുന്ന ആർക്കും അതിൽ അംഗം ആകാം .. അതിനു മത മാറുകയോ ജാതി മാറുകയോ ഒന്നും വേണ്ട .... ഇന്ന് കേരളത്തിൽ ഏറ്റവും മത സഹിഷ്ണതയോടെ കഴിയുന്ന ഒരു സമൂഹമാണ് അത് ... മറ്റു ഏതെങ്കിലും മതത്തിൽ നിന്ന് ആരെങ്കിലും ക്രിസ്ത്യൻ മതത്തിൽ നിന്ന് ഒരാളെ കല്യാണം കഴിക്കാൻ ആഗ്രഹിച്ചാൽ അവരെ മതം മാറ്റി മാമോദിസ മുക്കിയത്തിനു ശേഷം മാത്രമേ നിങ്ങൾ കല്യാണം കഴിപ്പിക്കുക ഉള്ളു... അത് പോലെ തന്നെ മുസ്ലിം മതത്തിൽ ആണെങ്കിലും അവരുടെ മതത്തിൽ ചേർത്തതിനു ശേഷം മാത്രമേ കല്യാണം കഴിപ്പിച്ചു കൊടുക്കുക ഉള്ളു ....., പക്ഷെ ഈ സമൂഹം അഥവാ എസ്. എൻ. ഡി. പി. യിൽ അങ്ങനെ മതം മാറ്റുന്നതായിട്ടു അറിവില്ല...., വിശ്വാസികൾക്ക് പള്ളിയിലോ അമ്പലത്തിലോ മോസ്കിലോ എവിടെ വേണെങ്കിലും പോകാം.. മോക്ഷം കിട്ടാൻ മതം മാറേണ്ടതില്ല എന്നാ ചിന്താ ഗതിക്കാര് ആണവർ. നിങ്ങളുടെ അടുത്തെവിടെ എങ്കിലും എസ്. എൻ. ഡി. പി. ഓഫീസുകൾ ഉണ്ടെങ്കിൽ അന്വഷിച്ച് നോക്കാം ആരെങ്കിലും മതം മാറിയിട്ടാണോ അവരെ വിവാഹം കഴിച്ചത് എന്ന് ...!
പിന്നെ ഇന്ത്യ പോലുള്ള ഈ മതേതര രാജ്യത്ത് പുരുഷനും സ്ത്രീയും അവർക്ക് ചേരുന്ന ജീവിത പങ്കാളിയെ കണ്ടു പിടിച്ചു വിവാഹം കഴിച്ചു സുഖമായി ജീവിക്കട്ടെ ... നിങ്ങളെ പോലുള്ള ഇടുങ്ങിയ ചിന്താഗതി ഉള്ള വിവരം കേട്ട മത മൌലികവാദികൾ ആവശ്യമില്ലാത്ത കാര്യങ്ങൾ പറഞ്ഞു മനുഷ്യരുടെ ഇടയിൽ ഭിന്നത ഉണ്ടാക്കരുത്...
ഇനി ഈ മത പരമായ ഭിന്നിപ്പ് മാറണമെങ്കിൽ മനുഷ്യ രാശിക്ക് മുഴുവനായും ഒരു പൊതു ശത്രു ഉണ്ടാവേണ്ടി ഇരിക്കുന്നു. അത് ഒരു മഹാമാരി ആയിട്ടോ, ഒരു പ്രകൃതി ദുരന്തമായിട്ടോ, അല്ലെങ്കിൽ ഒരു മഹാ രോഗമായിട്ടോ , മരുന്നില്ലാത്ത ഏതെങ്കിലും പടർച്ച വ്യാധി ആയിട്ടോ സംഭവിക്കണം ...., അതിൽ ജാതി മത ഭേദം ഇല്ലാതെ പണക്കാരനു പാവ പെട്ടവനും എന്നില്ലാതെ സകലരും പെട്ട് കഷ്ടപ്പെടണം അപ്പോളെ ഇനി മനുഷ്യൻ മതങ്ങളുടെ കേട്ട് പൊട്ടിച്ചു പുറത്തു വരിക ഉള്ളൂ...
ഈ ഇരുപത്തി ഒന്നാം നൂറ്റാണ്ടിലും മനുഷ്യ നിർമിതങ്ങളായ ഈ പുസ്തകങ്ങളുടെയും ഇതിൽ പറഞ്ഞിരിക്കുന്ന കഥകളുടെയും പുറകെ പോകുന്നവർ ഉണ്ടെന്നുള്ളതാണ് കഷ്ടം ....,നാലായിരം വര്ഷങ്ങള്ക്ക് മുൻപ് എഴുതിയ ഹിന്ദു പുരാണങ്ങളും രണ്ടായിരം വര്ഷം മുൻപ് എഴുതിയ ബൈബിളും ആയിരത്തി നാനൂറു വർഷങ്ങൾ മുൻപ് എഴുതിയ ഖുറാനും അന്നത്തെ ജനങ്ങളെ ഭയപ്പെടുത്തി തങ്ങളുടെ വരുതിയിൽ ആക്കാൻ വേണ്ടി മാത്രമാണ് .....
ഭൂമി സൂര്യനെ ചുറ്റുന്നു എന്ന് പറഞ്ഞതിനാണ് ദൂരദർശനി (Telescope ) കണ്ടു പിടിച്ച ഗലീലിയോ എന്നാ മഹാനായ ശാസ്ത്രന്ജനെ വിഷം കൊടുത്തു കൊല്ലാൻ ഉത്തരവിട്ട പോപിന്റെ പിൻ തലമുറക്കാരൻ ആണ് ഇവർ.., അന്നത്തെ വിശ്വാസം അനുസരിച്ച് ഭൂമി പരന്നതും കടലിൽപൊങ്ങി കിടക്കുന്നതും ആയിരുന്നു. കടലിലൂടെ കുറെ ദൂരം പിന്നിട്ടാൽ അഗാതമായ കുഴിയിലേക്ക് വീഴും എന്നായിരുന്നു അവർ പറഞ്ഞു പഠിപ്പിച്ചിരുന്നത്... സൂര്യനും നക്ഷത്രങ്ങളും ചന്ദ്രനും മറ്റും ഭൂമിയെ ചുറ്റുന്നു എന്നാണ് അവരുടെ സങ്കല്പം... എന്നാൽ ശാസ്ത്രം വളർന്നപ്പോൾ മനുഷ്യർക്ക് വിദ്യാഭ്യാസം ലഭിച്ചപ്പോൾ ഇവ എല്ലാം തെറ്റാണ് എന്ന് തെളിയിക്ക പെട്ടിരിക്കുന്നു... എങ്കിലും ഇവ തെല്ലും വിശ്വസിക്കാതെ , വിശ്വസിച്ചാലും മറ്റുള്ളവരെ അല്ലെങ്കിൽ തന്റെ അണികളെ തെറ്റായ കാര്യങ്ങൾ പറഞ്ഞു പഠിപ്പിക്കാൻ അവർ മത്സരിക്കുന്നു...
ഒന്നിച്ചു കളിച്ചു വളരേണ്ട കുഞ്ഞു മനസുകളിൽ യാതൊരു ഉളുപ്പും ഇല്ലാതെ വിഷം കുത്തിവക്കുന്നു.. അവർ വളർന്നു വരുന്നത് തന്നെ ഹിന്ദുവും മുസ്ലിമും ക്രിസ്ത്യനും അവയിലെ ജാതി ഉപ ജാതികൾ ആയിട്ടാണ് , അങ്ങനെ ചെറുപ്പത്തിൽ തന്നെ അവരിൽ ഒരു വേർതിരിവ് അവർ ഉണ്ടാക്കാൻ ശ്രമിക്കുന്നു ... ഇത് മനുഷ്യ കുലത്തിനു തന്നെ ആപത്താവും.... മത മേലാലാൻമാർ മനുഷ്യരെ ഒന്നിപ്പിക്കാൻ ആണ് നോക്കേണ്ടത് അല്ലാതെ അവരെ ഭിന്നിപ്പിക്കാൻ അല്ല നോക്കേണ്ടത്...
Subscribe to:
Posts (Atom)


